Breaking

Monday, August 14, 2023

ഇന്ത്യ പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു: 30,041 ഒഴിവുകൾ | യോഗ്യത പത്താം ക്ലാസ്സ്‌ | അവസാന തീയതി: ഓഗസ്റ്റ് 23

ഇന്ത്യ പോസ്റ്റ് GDS റിക്രൂട്ട്‌മെന്റ് 2023: 30,041 ഒഴിവുകൾ | അവസാന തീയതി: ഓഗസ്റ്റ് 23


അപേക്ഷകർ 18-40 വയസ്സ് പ്രായമുള്ളവരും പത്താം ക്ലാസ് വിജയിച്ചവരും പ്രാദേശിക ഭാഷ പഠിച്ചവരും ഗണിതം, ഇംഗ്ലീഷ് എന്നിവയിൽ വിജയിച്ചവരുമായിരിക്കണം. The Indian Postal Department has recently announced the India Post Office Recruitment 2023 for Special Cycle GDS (Gramin Dak Sevaks). 

ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2023: തപാൽവകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്കാണ് അവസരം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 36 പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുണ്ട്. ഇതിൽ 1508 ഒഴിവ് കേരള സർക്കിളിലാണ്.

കേരള സർക്കിളിലെ ഡിവിഷനുകൾ: ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ്.സി.ടി.- കോഴിക്കോട്, ആർ.എം.എസ്.- എറണാകുളം, ആർ.എം.എസ്.- തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശ്ശൂർ, തിരുവനന്തപുരം സൗത്ത്. തിരുവനന്തപുരം നോർത്ത്, വടകര.
യോഗ്യത : മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിങ് അറിയണം. ഉപജീവനത്തിനുള്ള വരുമാനം ഉണ്ടായിരിക്കണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനത്തിനുമുൻപായി ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം കണ്ടെത്തിനൽകണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ നിയമനം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ അതത് പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിക്കകത്തും താമസിക്കാൻ സന്നദ്ധരായിരിക്കണം.

ശമ്പളം : ഗ്രാമീണ ഡാക് സേവകായി നിയമിക്കപ്പെടുന്നവർക്ക് ടൈം റിലേറ്റഡ് കണ്ടിന്യുവിറ്റി അലവൻസും (ടി.ആർ.സി.എ.) ഡിയർനെസ് അലവൻസുമാണ് നൽകുക. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000-29,380 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവകിന് 10,000-24,470 രൂപയുമാണ് ടി.ആർ.സി.എ.
തിരഞ്ഞെടുപ്പ് : മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താംക്ലാസിലെ മാർക്ക് മാത്രമാണ് പരിഗണിക്കുക. പോസ്റ്റ് ഓഫീസുകളുടെ മുൻഗണന രേഖപ്പെടുത്താം.

അപേക്ഷ : വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം indiapostgdsonline.gov.in ൽ ലഭിക്കും.

അവസാന തീയതി: ഓഗസ്റ്റ് 23. അപേക്ഷ സമർപ്പിച്ചുകഴിഞ്ഞവർക്ക് ആവശ്യമെങ്കിൽ ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ വരുത്താം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 23

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക. 

Candidates registered during the year 2023 can apply with the same Registration number without redoing the registration again


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment