Breaking

Thursday, April 6, 2023

SSC CGL 2023 application registration begins on ssc.nic.in; Apply Now | ഡിഗ്രിക്കാർക്ക് കേന്ദ്ര സർവ്വീസിൽ ജോലി

കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ 2023: കേന്ദ്ര സർവീസിൽ ജോലി നേടാം, 7500 ഒഴിവുകൾ | അവസാനതീയതി: മെയ് 3


കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) എക്സാമിനു വിജ്ഞാപനമായി. അപേക്ഷ മേയ് മൂന്നിനു രാത്രി 11 വരെ. https://ssc.nic.in. അപേക്ഷാ ഫീയായ 100 രൂപ നാലിനു രാത്രി 11 വരെ അടയ്ക്കാം (ബാങ്ക് ചലാനെങ്കിൽ മേയ് 5 വരെ). സ്ത്രീകൾക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കും ഫീസില്ല..

കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ ഏകദേശം 7500 ഒഴിവുകൾ പ്രതീക്ഷിക്കുന്നു. തസ്തികകളനുസരിച്ച് പ്രായപരിധിയിൽ 18–27, 20–30, 18–30, 18–32 എന്നിങ്ങനെ വ്യത്യാസമുണ്ട്. സംവരണവിഭാഗങ്ങൾക്കു ചട്ടപ്രകാരം ഇളവ്. തസ്തികകളുടെ സ്വഭാവമനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ട്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനത്തിന്റെ ലിങ്ക് താഴെ ചേർക്കുന്നു. 

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കോഴിക്കോട് (9206), തൃശൂർ (9212), എറണാകുളം (9213), കോട്ടയം (9205), കൊല്ലം (9210), തിരുവനന്തപുരം (9211)

ഉദ്യോഗാർഥി മുൻഗണനാടിസ്ഥാനത്തിൽ ഒരു റീജനിലെ മൂന്നു കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകണം. 

പരീക്ഷാരീതി: ഓൺലൈനിൽ രണ്ടു ഘട്ടം. ജൂലൈയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാം ഘട്ട പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 200 മാർക്ക്. ജനറൽ ഇന്റലിജൻസ് & റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ. ഉത്തരം തെറ്റെങ്കിൽ അര മാർക്ക് കുറയ്ക്കും. 

ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം. ഇതു രണ്ടു സെഷനുണ്ട്. രണ്ടേകാൽ മണിക്കൂറിന്റെ ഒന്നാം സെഷൻ പരീക്ഷയിൽ കണക്ക്, റീസണിങ് & ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷൻ. 

ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്–2 തസ്തികകളിലേക്കാണു രണ്ടാം പേപ്പർ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്കു മൂന്നാം പേപ്പർ. 
Dates for submission of online applications 03-04-2023 to 03-05-2023
Last date and time for receipt of online applications03-05-2023 (23:00) 
Last date and time for making online fee payment04-05-2023 (23:00)
Last date and time for the generation of offline Challan04-05-2023 (23:00)
Last date for payment through Challan (during working hours of Bank)05-05-2023
Dates of ‘Window for Application Form Correction’ including online payment. 07-05-2023 to 08-05-2023 (23:00)
Tentative Schedule of Tier-I (Computer-Based Examination) Jul 2023
Tentative Schedule of Tier-II (Computer-Based Examination)To be notified later
കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജന്റെ വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, 'E' Wing, Kendriya Sadan, Koramangala, Bengaluru, Karnataka - 560034 (www.ssckkr.kar.nic.in)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - മെയ് 3
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക. ആദ്യമായിട്ടാണ് SSC EXAM ന് അപേക്ഷിക്കുന്നതെങ്കിൽ New User? Register Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. നേരത്തെ അപേക്ഷിച്ചിട്ടുള്ള ആളാണെങ്കിൽ Apply Online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് user id / password ഉപയോഗിച്ച് ലോഗിൻ ചെയ്യുക.


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment