Breaking

Tuesday, April 11, 2023

CRPF Recruitment 2023: Apply Online for 9223 Constable (Technical and Tradesman) Posts

CRPF: 9223 കോൺസ്റ്റബിൾ ഒഴിവുകൾ,യോഗ്യത: പത്താംക്ലാസ് ജയം, സ്ത്രീകൾക്കും അവസരം | അവസാനതീയതി: ഏപ്രിൽ 25


CRPF Recruitment 2023: The Central Reserve Police Force has released the job notification to hire the candidates who completed 10thStd, Driving License for 9223 Constable (Technical and Tradesman) Posts. The Name of the Post, Scale of Pay, the probable number of vacancies and required qualifications are detailed below 
Apply Now!


കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ചവർക്കാണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം; ഉടൻ അപേക്ഷിക്കു.

പയനീർ വിങ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 9223 ഒഴിവുകളുണ്ട്. കേരളത്തിൽ 259 ഒഴിവുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.

ട്രേഡുകൾ:
പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സഫായ്കരംചാരി, മേസൺ, പ്ലമ്പർ, ഇലക്ട്രീഷ്യൻ.

സ്ത്രീകൾ: ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി.

ശമ്പളം: പേ ലെവൽ 3 (21,700–69,100)

പ്രായം: ∙കോൺസ്റ്റബിൾ (ഡ്രൈവർ): 2023 ഓഗസ്റ്റ് ഒന്നിന് 21–27. ∙മറ്റു തസ്‌തികകൾക്ക്): 2023 ഓഗസ്റ്റ് ഒന്നിന് 18–23. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കും വിമുക്‌തഭടന്മാർക്കും 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം.

യോഗ്യത: മെട്രിക്കുലേഷൻ/പത്താം ക്ലാസ് ജയം.

സാങ്കേതിക യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ട്രേഡ് ടെസ്‌റ്റിൽ വിജയിക്കണം. സിടി മെക്കാനിക് മോട്ടർ വെഹിക്കിൾ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു 2 വർഷ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. സിടി ഡ്രൈവർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യത:
പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80–85 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

സ്‌ത്രീ: ഉയരം: 157 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാപരീക്ഷ, രേഖകളുടെ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും. കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്കു 100 രൂപ. പട്ടികവിഭാഗക്കാർക്കും സ്‌ത്രീകൾക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്/യുപിഐ/ക്രെഡിറ്റ്/െഡബിറ്റ് കാർഡ് മുഖേന ഫീസടയ്ക്കാം.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ.

ഓൺലൈൻ(www.crpf.gov.in)ആയി മാത്രം അപേക്ഷിക്കുക.
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - ഏപ്രിൽ 25
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക. 


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment