Breaking

Thursday, July 27, 2023

വ്യോമസേനയില്‍ അഗ്നിവീര്‍; ജൂലായ് 27 മുതല്‍ ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം | 3000 ഒഴിവുകൾ

വ്യോമസേനയില്‍ അഗ്‌നിവീര്‍ അപേക്ഷ ക്ഷണിച്ചു: 3000 ഒഴിവുകൾ | അവസാന തീയതി: ഓഗസ്റ്റ് 17


Indian Air Force has released the detailed Air Force Agniveer Vayu Recruitment 2023 Notification for Agniveer Vayu Intake 1/2024 on its official website https://agnipathvayu.cdac.in/. 

ഇന്ത്യൻ വ്യോമസേനയിൽ അഗ്‌നിപഥ് സ്‌കീമിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പിന് (അഗ്‌നിവീര്‍വായു-01/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 13 മുതലാണ് പരീക്ഷ. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. നാലുവര്‍ഷത്തേക്കാണ് തിരഞ്ഞെടുപ്പ്. ഇക്കാലത്ത് വിവാഹിതരാവാനും പാടില്ല. ജൂലൈ 27 മുതൽ ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജൂലൈ 15-21 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

പാക്കേജ്: ആദ്യവര്‍ഷം 30,000 രൂപ രണ്ടാംവര്‍ഷം 33,000 രൂപ, മൂന്നാംവര്‍ഷം 36,500 രൂപ, നാലാംവര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിക്കുക. ഇതില്‍ 30 ശതമാനം തുക അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് നീക്കിവെക്കും. ഇതുപ്രകാരം ആദ്യവര്‍ഷം 9000, രണ്ടാംവര്‍ഷം 9900 രൂപ, മൂന്നാംവര്‍ഷം 10,950 രൂപ, നാലാംവര്‍ഷം 12,000 രൂപ എന്നിങ്ങനെ പ്രതിമാസം നീക്കിവെക്കും. ഈ തുക കൂട്ടിയാല്‍ കിട്ടുന്ന 5.02 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിക്കുന്ന മറ്റൊരു 5.02 ലക്ഷം രൂപയും ചേര്‍ത്ത് ഉദ്ദേശം 10.04 ലക്ഷം രൂപ നാലുവര്‍ഷത്തിനുശേഷം ലഭിക്കും. സര്‍വീസ് ചെയ്യുന്ന നാലു വര്‍ഷത്തിനുള്ളില്‍ ഓരോവര്‍ഷവും 30 ദിവസം ലീവാണ് അനുവദിക്കുക. മെഡിക്കല്‍ ലീവിനും അര്‍ഹതയുണ്ടാവും. നാലുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് പിന്നീട് എയര്‍മെന്‍ റെഗുലര്‍ കേഡറിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. 25 ശതമാനം പേരെയായിരിക്കും അതില്‍ ഉള്‍പ്പെടുത്തുക.

വിദ്യാഭ്യാസ യോഗ്യത
സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. (ഇംഗ്ലിഷിന് 50% മാർക്ക് വേണം).

അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). (ഇംഗ്ലിഷിന് 50% മാർക്ക് വേണം). ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.

അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). (ഇംഗ്ലിഷിന് 50% മാർക്ക് വേണം). വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.

സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. (ഇംഗ്ലിഷിന് 50% മാർക്കു വേണം).

അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. (ഇംഗ്ലിഷിന് 50% മാർക്ക് വേണം). വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം.

സയൻസ് പഠിച്ചവർക്കു സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്കു സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.

പ്രായം: 2003 ജൂൺ 27നും 2006 ഡിസംബർ 27നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

ശാരീരികയോഗ്യത: 
ഉയരം:
പുരുഷന്മാർക്ക്: കുറഞ്ഞതു 152.5 സെ.മീ.

സ്ത്രീകൾക്ക്: 152 സെ.മീ. പുരുഷൻമാർക്കു നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തി വിവരങ്ങൾ പട്ടികയിൽ.

ശാരീരികക്ഷമത: 
പുരുഷൻ: 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഒാട്ടം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ് എന്നിവയും പൂർത്തിയാക്കണം.

സ്ത്രീ: 8 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിതസമയത്തിനുള്ളിൽ 10 സിറ്റപ്, 15 സ്ക്വാട്സ് എന്നിവയും പൂർത്തിയാക്കണം.

കാഴ്ചശക്തി: ഇരുകണ്ണുകള്‍ക്കും 6/12. (കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക). അപേക്ഷകര്‍ ശാരീരികമായും മാനസികമായും കരുത്തുള്ളവരായിരിക്കണം. ഗുരുതരരോഗങ്ങളോ നീണ്ടുനില്‍ക്കുന്ന രോഗങ്ങളോ പാടില്ല. 

ഫീസ്: 250. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനായി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ ഉണ്ടാകും. ഒക്ടോബർ 13മുതലാണ് ഓൺ‌ലൈൻ‌ ടെസ്റ്റ്. 

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും agnipathvayu.cdac.in സന്ദര്‍ശിക്കുക. ജൂലായ് 27 മുതല്‍ ഓഗസ്റ്റ് 17 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക. 


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment