കേന്ദ്ര സായുധപോലീസിൽ 4187 സബ് ഇൻസ്പെക്ടർ ഒഴിവുകൾ | അവസാന തീയതി: മാർച്ച് 28
ഡൽഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും സബ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 28വരെ ഓൺലൈനായി അപേക്ഷിക്കാം. മേയ് 9, 10, 13 തീയതികളിൽ ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക നിലവാര പരിശോധന, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. SSC CPO Notification 2024 Out for 4187 SI Posts, Registration Starts. Apply Now.
കേന്ദ്ര സായുധ പോലീസ്‌സേനകളിലെയും ഡൽഹി പോലീസിലെയും സബ് ഇൻസ്പെക്ടർ തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വനിതകൾക്കും അപേക്ഷിക്കാം.
യോഗ്യത: ബിരുദം / തത്തുല്യം. അവസാനവർഷപരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. 01.08.2024-നകം യോഗ്യത നേടിയാൽമതി. ഡൽഹി പൊലീസ് എസ്.ഐ തസ്തികക്ക് പുരുഷന്മാർക്ക് എൽ.എം.വി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കും പുരുഷന്മാർക്ക് ബൈക്ക്, കാർ ഡ്രൈവിങ് ലൈസൻസുണ്ടാകണം.
പ്രായപരിധി: 1.8.2024ൽ 20-25 വയസ്സ്. 2.8.1999ന് മുമ്പോ 1.8.2004നുശേഷമോ ജനിച്ചവരാകരുത്. നിയമാനുസൃത വയസ്സിളവുണ്ട്. വൈകല്യങ്ങൾ പാടില്ല. നല്ല കാഴ്ചശക്തി വേണം.
ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഡൽഹി പോലീസിലെ നിയമനത്തിന് വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.-40 വയസ്സുവരെ) അപേക്ഷിക്കാം.
ശാരീരികയോഗ്യത: പുരുഷന്മാർക്ക് ഉയരം 170 സെ.മീറ്റർ, നെഞ്ചളവ് 80-85 സെ.മീറ്റർ, (പട്ടികവർഗ വിഭാഗത്തിന് 162.5 സെ.മീറ്റർ, നെഞ്ചളവ് 77-82 സെ.മീ ) വനിതകൾക്ക് ഉയരം 157 സെ.മീറ്റർ, എസ്.ടി വനിതകൾ-154 സെ.മീറ്റർ എന്നിങ്ങനെ മതി. ഇതിനനുസൃതമായ ഭാരവും ഉണ്ടാകണം. വിശദമായ യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.
എൻ.സി.സി സി / ബി/എ സർട്ടിഫിക്കറ്റുള്ളവർക്ക് ബോണസ് മാർക്ക് ലഭിക്കും. ഒഴിവുകൾ: സബ്-ഇൻസ്പെക്ടർ (എക്സിക്യൂട്ടിവ്)- ഡൽഹി പൊലീസ്. പുരുഷന്മാർ 125, വനിതകൾ 61.
ഒഴിവുകൾ:
• അതിർത്തി രക്ഷ സേന (ബി.എസ്.എഫ്) - പുരുഷന്മാർ 847, വനിതകൾ 45
• കേന്ദ്ര വ്യവസായ സുരക്ഷ സേന (സി.ഐ.എസ്.എഫ്) പുരുഷന്മാർ 1437 വനിതകൾ 160;
• സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) പുരുഷന്മാർ 1113, വനിതകൾ 59
• ഇന്തോ തിബത്തൻ അതിർത്തി പൊലീസ് (ഐ.ടി.ബി.പി) പുരുഷന്മാർ 237, വനിതകൾ 41
• സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി) പുരുഷന്മാർ 59, വനിതകൾ 3 .
ഒഴിവുകളിൽ 10 ശതമാനം വിമുക്തഭടന്മാർക്ക് സംവരണം ചെയ്തിരിക്കുന്നു. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങളിൽപെടുന്നവർക്കും സംവരണം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ഗ്രൂപ് ബി നോൺ ഗസറ്റഡ് കേഡറിൽ സബ് ഇൻസ്പെക്ടറായി 35,400-1,12,400 രൂപ ശമ്പളനിരക്കിൽ നിയമിക്കും.
തിരഞ്ഞെടുപ്പ്:
പേപ്പർ-1, പേപ്പർ-II എന്നിങ്ങനെ രണ്ട് പരീക്ഷകളും ശാരീരികക്ഷമതാപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. ഒന്നാം
പേപ്പർ പരീക്ഷയിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ശാരീരികക്ഷമതാ പരീക്ഷയുണ്ടാവും. അതിലും യോഗ്യത നേടിയാലാണ് രണ്ടാംപേപ്പർ അഭിമുഖീകരിക്കേണ്ടത്.
അപേക്ഷ:
ഓൺലൈനായി അപേക്ഷിക്കണം. വൺ ടൈം രജിസ്‌ട്രേഷനുശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.gov.in ൽ ലഭിക്കും. അവസാനതീയതി: മാർച്ച് 28. ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് മാർച്ച് 30-നും 31-നും സമയമനുവദിച്ചിട്ടുണ്ട്.
ഓൺലൈൻഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28
PSC Solved Question Papers ---> Click here PSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment