Breaking

Friday, February 23, 2024

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ‘നാവിക്’ റിക്രൂട്ട്‌മെന്റ്; 260 ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം | പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി: ഫെബ്രുവരി 27

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ 260 നാവിക് | പ്ലസ് ടു പാസായവര്‍ക്ക് അവസരം; അവസാന തീയതി: ഫെബ്രുവരി 27


ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാര്‍ഡ് എന്റോള്‍ഡ് പേഴ്സണല്‍ ടെസ്റ്റ് (സി.ജി.ഇ.പി.ടി.) 02/ 2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ്. 260 ഒഴിവുണ്ട്. പുരുഷന്മാര്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി+ പ്ലസ് ടു പാസായവര്‍ക്കാണ് അവസരം. ആകെ 260 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 27 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ അവസരമുണ്ട്. 
Indian Coast Guard - Navik - Recruitment 2024. Apply Now.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാര്‍ഡ് എന്റോള്‍ഡ് പേഴ്സണല്‍ ടെസ്റ്റ് (സി.ജി.ഇ.പി.ടി.) 02/ 2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ്. 260 ഒഴിവുണ്ട്. പുരുഷന്മാര്‍ക്കാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.

തസ്തിക& ഒഴിവ്
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) റിക്രൂട്ട്‌മെന്റ്.
ഒഴിവുകള്‍ (റീജണ്‍/ സോണ്‍ തിരിച്ച്): നോര്‍ത്ത്-79, വെസ്റ്റ്-66, നോര്‍ത്ത് ഈസ്റ്റ്-68, ഈസ്റ്റ്-33, നോര്‍ത്ത് വെസ്റ്റ്-12, അന്തമാന്‍ ആന്‍ഡ് നിക്കോബാര്‍-3. കേരളവും ലക്ഷദ്വീപും വെസ്റ്റ് റീജണില്‍/ സോണിലാണ് ഉള്‍പ്പെടുന്നത്.

വിദ്യാഭ്യാസയോഗ്യത: ഫിസിക്‌സും മാത്സും ഉള്‍പ്പെട്ട പ്ലസ്ടു വിജയം. 

പ്രായം: 18-22 വയസ്സ്. അപേക്ഷകര്‍ 2002 സെപ്റ്റംബര്‍ ഒന്നിനും 2006 ഓഗസ്റ്റ് 31-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുലഭിക്കും. റീജണ്‍/ സോണ്‍ തിരിച്ചാണ് ഒഴിവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, അസസ്മെന്റ്/ അഡാപ്റ്റബിലിറ്റി ടെസ്റ്റ്, കായികക്ഷമതാപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. പരീക്ഷയുടെ ഒന്നാംഘട്ടം പത്താം ക്ലാസ് സിലബസിനെയും രണ്ടാംഘട്ടം പന്ത്രണ്ടാം ക്ലാസിലെ മാത്സ്, ഫിസിക്‌സ് വിഷയങ്ങളുടെ സിലബസിനെയും അടിസ്ഥാനമാക്കിയായിരിക്കും. നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടാവില്ല. പരീക്ഷാകേന്ദ്രം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

കായികക്ഷമതാപരീക്ഷ: കായികക്ഷമതാപരീക്ഷയില്‍ ഏഴുമിനിറ്റിനുള്ളില്‍ 1.6 കി.മീ. ഓട്ടം, 20 Squat-ups (Uthak-Baithak), 10 Push-up എന്നിവയായിരിക്കും ഉണ്ടാവുക.

അപേക്ഷാഫീസ്: എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. മറ്റുള്ളവര്‍ 300 രൂപ ഓണ്‍ലൈനായി അടയ്ക്കണം. 

അപേക്ഷ: താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക.

ഓണ്‍ലൈനായി ഫെബ്രുവരി 13 മുതല്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://joinindiancoastguard.cdac.in/cgept എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോട്ടോ, ഒപ്പ് വിരലടയാളം, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച മാതൃകയില്‍ അപ്ലോഡ് ചെയ്യണം. 

ഓൺലൈൻഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27 (വൈകീട്ട് 5.30).


PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment