Breaking

Saturday, March 23, 2024

നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; 1377 ഒഴിവുകള്‍ | പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

നവോദയ വിദ്യാലയങ്ങളിൽ 1337 അനധ്യാപക തസ്തികകളിൽ ഒഴിവുകൾ


നവോദയ വിദ്യാലയ സമിതിയിൽ വിവിധ തസ്തികകളിലായി 1377 ഒഴിവുകൾ. 650 വിദ്യാലയങ്ങളിലും എട്ട് റീജണല്‍ ഓഫീസുകളിലും ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ഹെഡ് ക്വാര്‍ട്ടേഴ്‌സിലുമാണ് ഒഴിവുകള്‍. 
The Navodaya Vidyalaya Samiti (NVS) has released notification for recruitment of 1377 Non-Teaching posts. Apply Now.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സംഘടനയായ നവോദയ വിദ്യാലയസമിതി അതിന്റെ ആസ്ഥാനം, മേഖലാ ഓഫിസുകൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്തികകളിൽ 1377 ഒഴിവുകളിൽ നിയമനത്തിന് ദേശീയതലത്തിൽ അപേക്ഷകൾ ക്ഷണിച്ചു.

പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

ആസ്ഥാനം ഓഫിസ് നോയിഡയിലാണ് (യു.പി). ഭോപാൽ, ചണ്ടിഗാർ, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ, പാറ്റ്ന, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് മേഖലാ ഓഫിസുകൾ. കേരളമടക്കം ഇന്ത്യയൊട്ടാകെ 650 ജവഹർ നവോദയ വിദ്യാലയങ്ങളാണുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ:
• വനിതാ സ്റ്റാഫ് നഴ്സ് (ഗ്രൂപ് ബി) ഒഴിവുകൾ 121; 
• അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ 5, 
• ഓഡിറ്റ് അസിസ്റ്റന്റ് 12, 
• ജൂനിയർ ട്രാൻസ്ലേഷൻ ഓഫിസർ 4, 
• ലീഗൽ അസിസ്റ്റന്റ് 1, 
• സ്റ്റെനോഗ്രാഫർ (​ഗ്രൂപ് സി) 23, 
• കമ്പ്യൂട്ടർ ഓപറേറ്റർ 2, 
• കാറ്ററിങ് സൂപ്പർവൈസർ 78, 
• ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 381, 
• ഇലക്ട്രീഷ്യൻ-കം-പ്ലംബർ 128, 
• ലാബ് അറ്റൻഡന്റ് 161, 
• മെസ് ഹെൽപർ-442, 
• മൾട്ടി ടാസ്കിങ് സ്റ്റാഫ് 19. 

പൊതുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് ഇതില്‍ വിജയിച്ചതിന് ശേഷം അഭിമുഖവും ഉണ്ടായിരിക്കും. സ്‌കില്‍ ടെസ്റ്റ് ആവശ്യമായവയ്ക്ക് അത്തരം ടെസ്റ്റും ഉണ്ടായിരിക്കുന്നതായിരിക്കും

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍-10 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി. (എന്‍.സി.എല്‍.) 10 വര്‍ഷം എന്നിങ്ങനെയാണ് വയസ്സിളവ്.

അപേക്ഷാഫീസ്: വനിതാ സ്റ്റാഫ് നഴ്സ് തസ്തികക്ക് 1500 രൂപ, മറ്റ് തസ്തികകൾക്ക് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് എല്ലാ തസ്തികകൾക്കും 500 രൂപ മതി. അപേക്ഷാ സമർപ്പണത്തിനുള്ള അവസാനതീയതി നിശ്ചയിച്ചിട്ടില്ല. അവസാന തീയതിയും അപ്ഡേറ്റുകളും വെബ്സൈറ്റിൽനിന്നും അറിയാം. ഓൺ​ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഇന്റർവ്യൂ, ഡോക്കുമെന്റേഷൻ, വെരിഫിക്കേഷൻ സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ സഹിതം സമർപ്പിക്കണം. 

ഇന്ത്യയിലെവിടെയും അപേക്ഷാര്‍ത്ഥിക്ക് ജോലി ലഭിക്കാം. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. 

അപേക്ഷ:
ഓൺലൈനായി അപേക്ഷിക്കണം. വൺ ടൈം രജിസ്‌ട്രേഷനുശേഷമാണ് അപേക്ഷിക്കേണ്ടത്. സിലബസ് ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ
വിജ്ഞാപനം https://navodaya.gov.in/nvs/en/Home1 ൽ ലഭിക്കും.

അപേക്ഷാ സമർപ്പണത്തിനുള്ള അവസാനതീയതി നിശ്ചയിച്ചിട്ടില്ല.


PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment