Breaking

Wednesday, November 23, 2022

All India Institute of Medical Sciences (AIIMS), Delhi has invited applications for 258 Non-Teaching Posts.

ഡൽഹി എയിംസിൽ അനധ്യാപകർ: 258 ഒഴിവുകൾ | അവസാനതീയതി: ഡിസംബർ 19


All India Institute of Medical Sciences (AIIMS), Delhi has invited applications for Non-Teaching Posts. There are 258 vacancies. The opportunity is in Group A, Group B and Group C posts. Selection will be through computer-based tests/interviews. The Name of the Post, Scale of Pay, the probable number of vacancies and required qualifications are detailed below 
Apply Now!

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 258 ഒഴിവുണ്ട്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ/ അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

അസിസ്റ്റന്റ് ഡയറ്റീഷ്യന്‍: ഒഴിവ്-5. യോഗ്യത- എം.എസ്സി. (ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍), ടീച്ചിങ് ഹോസ്പിറ്റലുകളില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം-35 വയസ്സ് കവിയരുത്.

മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍ ഗ്രേഡ്-II: ഒഴിവ്-10. യോഗ്യത- സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയവും. പ്രായം-35 വയസ്സ് കവിയരുത്.

സ്റ്റോര്‍ കീപ്പര്‍ (ഡ്രഗ്സ്): ഒഴിവ്-9. യോഗ്യത- ഫാര്‍മസിയില്‍ ബിരുദം/ ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം-30 വയസ്സ് കവിയരുത്.
    
സ്റ്റോര്‍ കീപ്പര്‍ (ജനറല്‍): ഒഴിവ്-3. യോഗ്യത- ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും/ മെറ്റീരിയല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം. പ്രായം-30 വയസ്സ് കവിയരുത്.

ജൂനിയര്‍ എന്‍ജിനീയര്‍: ഒഴിവ്-8 (എസ്.സി./ റഫ്രിജറേഷന്‍-2, സിവില്‍-4, ഇലക്ട്രിക്കല്‍-). യോഗ്യത- സിവില്‍/ ഇലക്ട്രിക്കലില്‍ ത്രിവത്സര ഡിപ്ലോമ/ മെക്കാനിക്കലില്‍ ത്രിവത്സര ഡിപ്ലോമയും എ.സി.റഫ്രിജറേഷന്‍ കോഴ്സും. പ്രായം-30 വയസ്സ് കവിയരുത്.

ടെക്നീഷ്യന്‍ (റേഡിയോളജി): ഒഴിവ്-12. യോഗ്യത- റേഡിയോഗ്രാഫിയില്‍ ബി.എസ്സി./ ബി.എസ്സി. ഓണേഴ്സ്. പ്രായം-30 വയസ്സ് കവിയരുത്.

ഫാര്‍മസിസ്റ്റ് ഗ്രേഡ്-കക: ഒഴിവ്-18. യോഗ്യത-ഫാര്‍മസി ഡിപ്ലോമയും രജിസ്ട്രേഷനും. പ്രായം-30 വയസ്സ് കവിയരുത്.

ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ്: ഒഴിവ്-44. യോഗ്യത- ബി.എസ്സി. അല്ലെങ്കില്‍ ശാസ്ത്രവിഷയത്തില്‍ പ്ലസ്ടുവും ഒ.ടി./ ഐ.സി.യു./ സി.എസ്.എസ്.ഡി./ മാനിഫോള്‍ഡ് റൂം എന്നിവയിലൊന്നില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. കുറഞ്ഞത് 500 കിടക്കകളുള്ള ആശുപത്രിയിലെ പ്രവൃത്തിപരിചയംകൂടി പരിഗണിക്കും. പ്രായം-30 വയസ്സ് കവിയരുത്.

സ്റ്റെനോഗ്രാഫര്‍: ഒഴിവ്-14. യോഗ്യത- പന്ത്രണ്ടാംക്ലാസ് വിജയം. അല്ലെങ്കില്‍ പത്താംക്ലാസ് വിജയവും ഗവ.സ്ഥാപനത്തില്‍/ ഇന്‍സ്റ്റിറ്റിയൂഷനില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഡിക്ടേഷനിലും ട്രാന്‍സ്‌ക്രിപ്ഷനിലും നിര്‍ദിഷ്ട സ്പീഡ് ഉണ്ടായിരിക്കണം. പ്രായം 27 വയസ്സ് കവിയരുത്.

സെക്യൂരിറ്റി-കം-ഫയര്‍ ഗാര്‍ഡ്: ഒഴിവ്-35. യോഗ്യത- പത്താംക്ലാസും (അര്‍ഹരായ വിമുക്തഭടന്മാര്‍ക്ക് ഇളവ് ലഭിക്കും) നിര്‍ദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം. പ്രായം 30 വയസ്സ് കവിയരുത്.

ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: ഒഴിവ്-40. യോഗ്യത- പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ പത്താം ക്ലാസ്/ തത്തുല്യവും ഗവ.സ്ഥാപനത്തില്‍/ ഇന്‍സ്റ്റിറ്റിയൂഷനില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷകര്‍ക്ക് മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ് (കംപ്യൂട്ടറില്‍) ഉണ്ടായിരിക്കണം.

മറ്റ് ഒഴിവുകള്‍: സയന്റിസ്റ്റ്-II1 (ഒ.ബി.സി.), സയന്റിസ്റ്റ്-II (സി.സി.ആര്‍.എഫ്.)4, സയന്റിസ്റ്റ്-I 3, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്-1, മെഡിക്കല്‍ ഫിസിസ്റ്റ്-3, മെഡിക്കല്‍ ഫിസിസ്റ്റ് (ന്യൂക്ലിയര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ്)-1, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍-2, അസിസ്റ്റന്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍-2, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍-10, പ്രോഗ്രാമര്‍-3, പെര്‍ഫ്യൂഷനിസ്റ്റ്-1 (ഒ.ബി.സി.), ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്/ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്-5,സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്-2, ഒഫ്താല്‍മിക് ടെക്നീഷ്യന്‍ ഗ്രേഡ്-I 3, ജൂനിയര്‍ ഫോട്ടോഗ്രാഫര്‍-3, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-II- 4, ന്യൂക്ലിയര്‍ മെഡിക്കല്‍ ടെക്നോളജിസ്റ്റ്-1 (ഒ.ബി.സി.), ഡെന്റല്‍ ടെക്നീഷ്യന്‍ ഗ്രേഡ്-II3, അസിസ്റ്റന്റ് വാര്‍ഡന്‍-1 (ഒ.ബി.സി.) ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവും ലഭിക്കും. 

അപേക്ഷാഫീസ്: ജനറല്‍, ഒ.ബിസി. വിഭാഗക്കാര്‍ക്ക് 3000 രൂപ, എസ്.സി., എസ്.ടി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 2400 രൂപ. (ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.

തിരഞ്ഞെടുപ്പ്: സയന്റിസ്റ്റ് , മെഡിക്കല്‍ ഫിസിസ്റ്റ് തസ്തികകളിലേക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്കും അഭിമുഖം മാത്രമായിരിക്കും നടത്തുക. സ്റ്റെനോഗ്രാഫര്‍, സെക്യൂരിറ്റി -കം ഫയര്‍ ഗാര്‍ഡ് ഗ്രേഡ്-II, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് പുറമേ സ്‌കില്‍ ടെസ്റ്റ്/ ഫിസിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും. മറ്റ് തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.
 
അപേക്ഷ ഓണ്‍ലൈനായി www.aiimsexams.ac.in വഴി സമര്‍പ്പിക്കണം. അപേക്ഷ നവംബര്‍ 17 മുതല്‍ സമര്‍പ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - ഡിസംബര്‍ 19
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment