Breaking

Thursday, February 11, 2021

RBI Grade B 2021 Recruitment: Online Application Closing Soon for 322 Officer Grade B Posts @rbi.org.in

റിസര്‍വ് ബാങ്കില്‍ 322 ഓഫീസര്‍ ഒഴിവുകള്‍; അവസാന തീയതി: ഫെബ്രുവരി 15.

റിസര്‍വ് ബാങ്കില്‍ ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി തസ്തികയിലേക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 322 ഒഴിവുകളാണുള്ളത്. സ്ഥിരം നിയമനമാണ്.  ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 6-നാണ്. കേരളത്തില്‍ ഇതിന് 10 പരീക്ഷാകേന്ദ്രങ്ങളുണ്ട്. യോഗ്യരായ വ്യക്തികൾക്ക് 2021 ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. RBI Recruitment 2021 മായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.

• ആകെ ഒഴിവുകൾ : 322
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• വിജ്ഞാപന നമ്പർ : No.1A/2020-21
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 28/01/2021
• അവസാന തീയതി : 15/02/2021
• ഔദ്യോഗിക വെബ്സൈറ്റ് : www.rbi.org.in

RBI Recruitment 2021: Vacancy Details
റിസർവ്ബാങ്ക് ഓഫ് ഇന്ത്യ ആകെ 322 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

ഓഫീസര്‍ ഗ്രേഡ് ബി (ജനറല്‍)-270 (ജനറല്‍-108, എസ്.സി.-49, എസ്.ടി.-27, ഒ.ബി.സി.-59, ഇ.ഡബ്ല്യു.എസ്.-27)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം/തത്തുല്യ യോഗ്യത അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യത. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്. 

ഓഫീസര്‍ ഗ്രേഡ് ബി (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച്)-29 (ജനറല്‍-13, എസ്.സി.-5, എസ്.ടി.-3, ഒ.ബി.സി.-6, ഇ.ഡബ്ല്യു.എസ്.-2)
യോഗ്യത: ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്/ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ്/ഫിനാന്‍സ്/തത്തുല്യം എന്നിവയിലേതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജി.ഡി.എം./എം.ബി.എ. ഫിനാന്‍സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്. എം.ഫില്‍, പിഎച്ച്.ഡി. എന്നിവ അഭിലഷണീയം.

ഓഫീസര്‍ ഗ്രേഡ് ബി (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്)-23 (ജനറല്‍-9, എസ്.സി.-5, എസ്.ടി.-5, ഒ.ബി.സി.-3, ഇ.ഡബ്ല്യു.എസ്.-1)
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫോര്‍മാറ്റിക്സ്/തത്തുല്യം എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ മാത്തമാറ്റിക്സില്‍ ബിരുദാനന്തരബിരുദവും സ്റ്റാറ്റിസ്റ്റിക്സില്‍ പി.ജി. ഡിപ്ലോമയും അല്ലെങ്കില്‍ പി.ജി.ഡി.ബി.എ. എല്ലാ കോഴ്സിലും 55 ശതമാനം മാര്‍ക്ക് ആവശ്യമാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്. എം.ഫില്‍, പിഎച്ച്.ഡി. എന്നിവ അഭിലഷണീയം.
പ്രായപരിധി: 1991 ജനുവരി 2-നും 2000 ജനുവരി 1-നുമിടയില്‍ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ട്). 
ശമ്പളം: 35,150 രൂപ.

രണ്ട് ഘട്ടങ്ങളിലായി ഓണ്‍ലൈന്‍ പരീക്ഷയും അഭിമുഖമുണ്ട്. ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിങ്ങനെ 10 കേന്ദ്രങ്ങളുണ്ട്. രണ്ടാംഘട്ട പരീക്ഷയ്ക്ക് തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ കേന്ദ്രങ്ങള്‍. 

അപേക്ഷാഫീസ്: 850 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 രൂപ.  അപേക്ഷാ ഫീസ് നെറ്റ് ബാങ്കിംഗ്/ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/UPI / ചലാൻ എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

Official Notification: Click here
Apply Online: Click here
Official Website: Click here
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment