Breaking

Tuesday, February 16, 2021

NYKS Volunteer Recruitment 2021

നെഹ്റു യുവകേന്ദ്രയില്‍ 356 യൂത്ത് വൊളന്റിയര്‍ ഒഴിവുകള്‍

നെഹ്റു യുവകേന്ദ്രയിൽ നാഷണൽ യൂത്ത് വൊളന്റിയർമാരുടെ ഒഴിവുകളുണ്ട്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലായി 356 ഒഴിവുകളാണുള്ളത്. ഒരു ബ്ലോക്കിൽ രണ്ടുപേരെവീതവും കംപ്യൂട്ടർപരിജ്ഞാനമുള്ള രണ്ടുപേരെ ജില്ലാ ഓഫീസുകളിലുമാണ് നിയമിക്കുക. ഒരുവർഷത്തേക്കായിരിക്കും നിയമനം. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കുകൂടി കാലാവധി നീട്ടിനൽകാം.

യോഗ്യത: പത്താംക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും.

പ്രായപരിധി: 2021 ഏപ്രിൽ 1-ന് പ്രായം 18 വയസ്സ് തികയുകയും 29 വയസ്സ് കവിയാനുംപാടില്ല. റെഗുലർ കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്നവരും മറ്റ് സ്ഥിരം ജോലികളുള്ളവരും അപേക്ഷിക്കാൻ യോഗ്യരല്ല. പ്രതിമാസം 5000 രൂപ ഓണറേറിയമായി ലഭിക്കും.

വിശദവിവരങ്ങൾ www.nyks.nic.in എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. നെഹ്റു യുവകേന്ദ്രയുടെ ജില്ലാ ഓഫീസുകളിൽനിന്ന് വിശദവിവരങ്ങൾ ലഭിക്കും. ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജനന സർട്ടിഫിക്കറ്റ്/എസ്.എസ്.എൽ.സി., ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയും അവയുടെ കോപ്പിയുമായെത്തിയാൽ ജില്ലാ ഓഫീസിൽ അപേക്ഷ നേരിട്ട് നൽകാം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.
Official Notification: Click here
Apply Online: Click here
Official Website: Click here
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment