Breaking

Friday, August 7, 2020

Delhi Police 5846 Constable Recruitment 2020 – Apply Now

Delhi Police 5846 Constable Recruitment 2020 – Apply Now 
പ്ലസ്ടു വിജയികള്‍ക്ക് ഡല്‍ഹി പോലീസില്‍ അവസരം; 5846 ഒഴിവുകളിലേക്ക് അപേക്ഷിക്കാം, ശമ്പളം: 21,700– 69,100 രൂപ
ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടിവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. 5486 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. സെപ്റ്റംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. 
പുരുഷന്മാര്‍-3433, വനിത-1944, വിമുക്തഭരന്മാരിലെ (കമാന്‍ഡ് ഉള്‍പ്പടെ) എസ്.സി, എസ്.ടി വിഭാഗക്കാര്‍ (പുരുഷന്‍)- 469 എന്നിങ്ങനെയാണ് ഒഴിവുകള്‍. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം.  പുരുഷ ഉദ്യോഗാർഥികൾ  കായികക്ഷമതാ പരീക്ഷാ വേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും) ലൈസൻസ് ഹാജരാക്കേണ്ടി വരും. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാന്‍ പതിനൊന്നാം ക്ലാസ് പാസ് മതി. 

ശമ്പളം: 21,700- 69100 രൂപ.
പ്രായം: ഓഗസ്റ്റ് ഒന്നിന് 18നും 25നും മധ്യേ. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും ഇളവ്  ചട്ടപ്രകാരം. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. ഇളവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിജ്‌ഞാപനം കാണുക. 2020 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസില്ല. ഓണ്‍ലൈനായി സെപ്റ്റംബര്‍ 9 വരെയും ചലാന്‍ മുഖേന സെപ്റ്റംബര്‍ 14 വരെയും ഫീസടയ്ക്കാം. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ  വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ  ഫീസ് അടയ്‌ക്കാം.  സെപ്റ്റംബർ 9 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ  സെപ്റ്റംബർ 11നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. 

തിരഞ്ഞെടുപ്പ്:  എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരകയോഗ്യതാ പരിശോധന,  വൈദ്യപരിശോധന എന്നിവ മുഖേന. നവംബർ 27 മുതൽ ഡിസംബർ 14 വരെ  ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം,   എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.  ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - സെപ്റ്റംബര്‍ ഏഴ്.

ശാരീരിക യോഗ്യത: പുരുഷൻ: ഉയരം:  170 സെമീ, നെഞ്ചളവ് 81–85 സെമീ.
എസ്ടി വിഭാഗക്കാർ: ഉയരം:  165 സെമീ, നെഞ്ചളവ് 77–81 സെമീ.
സ്ത്രീ:  ഉയരം: 157 സെമീ. 
എസ്‌സി/എസ്ടി വിഭാഗക്കാർ: ഉയരം:  155 സെമീ. 
തൂക്കം: ഉയരത്തിന് ആനുപാതികം. 
കാഴ്‌ചശക്‌തി: കണ്ണടയില്ലാതെ രണ്ടുകണ്ണുകൾക്കും 6/12.
കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്. കൃത്യനിർവഹണത്തെ തടസപ്പെടുത്തുന്ന വൈകല്യങ്ങളൊന്നും പാടില്ല.

കായികക്ഷമതാ പരീക്ഷ (പുരുഷൻ): 
30 വയസ്സുവരെയുള്ളവർ: 6 മിനിറ്റിൽ 1600 മീറ്റർ ഓട്ടം.
ലോങ് ജംപ്: 14 അടി
ഹൈ ജംപ്:  3’9” 

സ്ത്രീ:
30 വയസ്സുവരെയുള്ളവർ: 8 മിനിറ്റിൽ 1600 മീറ്റർ ഓട്ടം.
ലോങ് ജംപ്: 10 അടി 
ഹൈ ജംപ്: 3’

കായികക്ഷമതാ പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
അപേക്ഷിക്കുന്ന വിധം:  www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി  ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കാം.  അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. 
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment