Breaking

Friday, March 13, 2020

SEBI Recruitment 2020 – Apply Online for 147 Officer Grade A (Asst Manager) Posts

സെബിയില്‍ 147 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകള്‍; മാര്‍ച്ച്‌ 23 വരെ അപേക്ഷിക്കാം
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) 147 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍, ലീഗല്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, എന്‍ജിനീയറിങ്, റിസര്‍ച്ച്‌, ഒഫീഷ്യല്‍ ലാംഗ്വേജ് എന്നീ സ്ട്രീമുകളിലാണ് ഒഴിവുകള്‍.

മൂന്നുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും മൂന്നാഘട്ടത്തില്‍ അഭിമുഖവും നടത്തും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

പ്രായ പരിധി: 30 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ടാകും.
വിദ്യാഭ്യാസ യോഗ്യത: നിര്‍ദ്ദിഷ്ട വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദം. റിസര്‍ച്ച്‌, ഒഫിഷ്യല്‍ ലാംഗ്വേജ് സ്ട്രീമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദാനന്തര ബിരുദമുണ്ടായിരിക്കണം. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ sebi.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടിലധികം സ്ട്രീമുകളിലേക്ക് അപേക്ഷിക്കാനാകില്ല. ഓരോന്നിനും പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഏപ്രില്‍ 12-നാകും ഒന്നാംഘട്ട പരീക്ഷ. മേയ് മൂന്നിന് രണ്ടാം ഘട്ട പരീക്ഷയും നടക്കും. .

വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക:  ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment