Breaking

Wednesday, March 11, 2020

Co-operative Banks Junior Clerk / Cashier Vaccancy

സഹകരണ ബാങ്കുകളിൽ ജൂനിയർ ക്ലർക്ക്/കാഷ്യർ ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെയും പ്രാഥമിക സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലർക്ക്/കാഷ്യർ ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 194 ഒഴിവുകളാണുളളത്.
തിരുവനന്തപുരം-7, കൊല്ലം-8, പത്തനംതിട്ട-9, ആലപ്പുഴ-3, കോട്ടയം-34, ഇടുക്കി-5, എറണാകുളം-36, തൃശൂർ-38, പാലക്കാട്-1, മലപ്പുറം-14, കോഴിക്കോട്-12, വയനാട്-6, കണ്ണൂർ-17, കാസർഗോഡ്-5 എന്നിങ്ങനെയാണ് ഒഴിവുകൾ.

പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്ന് സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ ബാങ്ക്/സംഘങ്ങളിലേക്ക് അപേക്ഷിക്കാം.

യോഗ്യത: സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എല്‍.സി, അഥവാ തത്തുല്യ യോഗ്യതയും, സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റിവ് ട്രെയിനിങ് കോഴ്‌സും (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ- ഓപ്പറേഷന്‍) അടിസ്ഥാന യോഗ്യതയാണ്. കാസര്‍കോട് ജില്ലയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത ജില്ലയിലെ സഹകരണസംഘം/ബാങ്കുകളിലെ നിയമനത്തിന് കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന് (ജെ.ഡി.സി) തുല്യമായി പരിഗണിക്കും.
സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി. കോം ബിരുദവും ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ആന്‍ഡ് ബി.എം, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.എം), കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്‌സി (സഹകരണം & ബാങ്കിങ്) ഉള്ളവര്‍ക്കും അപേക്ഷിക്കാം.

ഒരു ബാങ്ക്/സംഘത്തിലേക്ക് അപേക്ഷിക്കാൻ 150 രൂപയാണ് ഫീസ്. എസ്‌സി/എസ്ടി വിഭാഗത്തിന് 50 രൂപയാണ്. അധികമായി അപേക്ഷിക്കുന്ന ഓരോ ബാങ്ക്/സംഘത്തിനും 50 രൂപ അധികമായി അടയ്ക്കണം. അപേക്ഷ മാര്‍ച്ച് 31ന്  ഏപ്രിൽ 15 വൈകീട്ട് അഞ്ച് മണിക്കുമുന്‍പായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ ലഭിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക്: 04712468690.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി - ഇവിടെ ക്ലിക്കുക 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - മാര്‍ച്ച് 31 ഏപ്രിൽ 15.
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക:  ഇവിടെ ക്ലിക്ക് ചെയ്യുക
Challan - Click here
Challan - Click here
Application Form - Click here
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment