Breaking

Wednesday, February 19, 2020

Recruitment to the Posts of SI(Master), SI(Engine Driver), SI(Workshop), HC (Master), HC(Engine Driver), HC(Workshop) and CT(Crew) in BSF

ബി.എസ്.എഫില്‍ 317 എസ്.ഐ., കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 15 വരെ
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി എസ് എഫ്) വാട്ടർ വിംഗിലേക്ക് ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സബ് എൻസ്‌പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്‌ഷോപ്പ്), ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്‌ഷോപ്പ്), കോൺസ്റ്റബിൾ ക്രൂ എന്നീ തസ്തികകളിലാണ് നിയമനം. 317 ഒഴിവുകളാണുള്ളത്.

യോഗ്യത
* സബ് ഇൻസ്‌പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ): പ്ലസ്ടൂ അല്ലെങ്കിൽ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഉൾനാടൻ ജലഗതാഗതവകുപ്പ് അനുവദിച്ച സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്.
* സബ് ഇൻസ്‌പെക്ടർ (വർക്ക് ഷോപ്പ്): മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ/മറൈൻ/ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
* ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, സെരാംഗ് സർട്ടിഫിക്കറ്റ്.
* ഹെഡ് കോൺസ്റ്റബിൾ (എൻജിൻ ഡ്രൈവർ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.
* ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, മോട്ടോർ മെക്കാനിക്ക്/മെഷിനിസ്റ്റ്/കാർപെന്ററി/ഇലക്‌ട്രിഷ്യൻ/എയർ കണ്ടീഷണർ ടെക്നീഷ്യൻ/ഇലക്‌ട്രോണിക്‌സ്/പ്ലമ്പിങ് ട്രേഡിൽ ഐ.ടി.ഐ. ഡിപ്ലോമ.
* കോൺസ്റ്റബിൾ (ക്രൂ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. 265 എച്ച്.പി.യിൽ കുറഞ്ഞ ബോട്ടിൽ ഗ്രീസർ ആയി ഒരുവർഷത്തെ പ്രവൃത്തിപരിചയം. നീന്തൽ അറിയുമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

അപേക്ഷാഫീസ്
എസ് ഐ തസ്തികയിലേക്ക് ഇരുനൂറ് രൂപയും എച്ച് സി, കോൺസ്റ്റബിൾ തസ്തികയിലേക്ക് നൂറ് രൂപയുമാണ് അപേക്ഷാ ഫീസ്.

അവസാന തീയതി: മാർച്ച് 15
അപേക്ഷിക്കേണ്ട രീതി: ഓഫ്‌ലൈൻ  
അപേക്ഷാ ഫോമിനും വിജ്ഞാപനം  കാണുന്നതിനും:  ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment