Breaking

Friday, February 28, 2020

MECON Recruitment 2020: Apply Online 179 Engineering and Non Engineering Posts

മെക്കോണിൽ എന്‍ജീയര്‍മാര്‍ക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം
സ്റ്റീൽ മന്ത്രാലയത്തിന് കീഴിൽ റാഞ്ചിയിൽ പ്രവര്‍ത്തിക്കുന്ന മെക്കോൺ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 20 വരെ അപേക്ഷകൾ സമര്‍പ്പിക്കാം. എന്‍ജിനീയറിങ് തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് തത്സമയ അഭിമുഖത്തിലൂടെയായിരിക്കും. സ്ഥിരനിയമനത്തിലേക്കുള്ളവ ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിവിധ തസ്തികകളിലായി 179 ഒഴിവുകളാണ് ഉള്ളത്.

ഒഴിവുകൾ
എൻജിനീയറിങ് വിഭാഗം (കരാര്‍ നിയമനം)
മെക്കാനിക്കൽ - 23
സിവിൽ - 18
ഇലക്ട്രിക്കൽ - 18
ഇലക്ട്രോണിക്സ് - 12
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ - 8
സേഫ്റ്റി - 4
സ്റ്റോര്‍ ഓഫീസര്‍ - 5
എസ്.എ.പി ഓഫീസര്‍ - 6
സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ - 5

യോഗ്യത
മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ പെട്രോളിയം/ ഇന്‍ഡസ്ട്രിയല്‍/ സിവില്‍/ ആര്‍ക്കിടെക്ചര്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഫയര്‍ സേഫ്റ്റി എന്‍ജിനീയറിങ് ബിരുദം/ ബിരുദാനന്തരബിരുദം/ ഡിപ്ലോമ. സ്റ്റോര്‍ ഓഫീസര്‍, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ എന്നീ തസ്തികകളില്‍ ഏതെങ്കിലും എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത.

എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് വിഭാഗം (കരാര്‍ നിയമനം)
ഇന്‍സ്ട്രുമെന്റേഷന്‍- 6. യോഗ്യത: ഇന്‍സ്ട്രുമെന്റേഷനില്‍ എന്‍ജിനീയറിങ് ബിരുദം.
മാര്‍ക്കറ്റ് റിസര്‍ച്ച്- 2. യോഗ്യത: മാര്‍ക്കറ്റിങ്ങില്‍ സ്പൈഷ്യലെസ് ചെയ്ത എം.ബി.എ./ പി.ജി.ഡി.എം.
സിവില്‍- 3. യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബിരുദം
കോണ്‍ട്രാക്ട് ആന്‍ഡ് പര്‍ച്ചേസ്- 3. യോഗ്യത: എന്‍ജിനീയറിങ് ബിരുദം
മാനേജര്‍ (മാര്‍ക്കറ്റിങ്)- 1. യോഗ്യത: മാര്‍ക്കറ്റിങ്ങില്‍ സ്പൈഷ്യലെസ് ചെയ്ത എം.ബി.എ./ പി.ജി.ഡി.എം.
സീനിയര്‍ കെമിസ്റ്റ്- 3. യോഗ്യത: കെമിസ്ട്രി/ എന്‍വയോണ്‍മെന്റല്‍ എന്നിവയില്‍ ബി.എസ്സി.
അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍- 1. യോഗ്യത: ബിരുദം
ഹ്യൂമന്‍ റിസോഴ്സ്- 4. യോഗ്യത: ഹ്യൂമന്‍ റിസോഴ്സില്‍ സ്പൈഷ്യലെസ് ചെയ്ത എം.ബി.എ./ എം.എസ്.ഡബ്ല്യു./ എം.എ.
ലീഗല്‍- 2. യോഗ്യത: ലോ ബിരുദം.
സെക്രട്ടേറിയല്‍ സര്‍വീസസ്- 6. യോഗ്യത: ബിരുദം. സ്റ്റെനോഗ്രഫി

എക്സിക്യുട്ടീവ് (റഗുലര്‍)- 49
അസിസ്റ്റന്റ് മാനേജര്‍-7 (കോസ്റ്റ് എസ്റ്റിമേഷന്‍- 2, മാര്‍ക്കറ്റ് റിസര്‍ച്ച്- 2, ഇന്‍സ്ട്രുമെന്റേഷന്‍- 2, രാജ്ഭാഷ- 1), ഡെപ്യൂട്ടി മാനേജര്‍- 15 (ജിയോളജി- 1, മൈനിങ്- 2, മിനറല്‍- 1, കോണ്‍ട്രാക്ട്സ്- 2, ഇന്‍സ്ട്രുമെന്റേഷന്‍- 2, ഐ.ടി. സര്‍വീസസ്- 1, ലീഗല്‍- 1, ഫിനാന്‍സ്- 2, മെഡിക്കല്‍- 1, രാജ്ഭാഷ- 1, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍- 1), മാനേജര്‍- 7 (മാര്‍ക്കറ്റിങ്- 1, മെക്കാനിക്കല്‍- 2, സിവില്‍- 1, കോണ്‍ട്രാക്ട്സ്- 2, ലീഗല്‍- 1), സീനിയര്‍ മാനേജര്‍- 6 (മൈനിങ്- 1, സിവില്‍/ മെക്കാനിക്കല്‍- 2, മാര്‍ക്കറ്റിങ്- 1, കോണ്‍ട്രാക്ട്സ്- 1, പേഴ്സണല്‍- 1), മെഡിസിന്‍ സ്പൈഷ്യലിസ്റ്റ്- 1, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍- 6 (മൈനിങ്- 1, സിവില്‍/ മെക്കാനിക്കല്‍- 2, കോണ്‍ട്രാക്ട്സ്- 1, പേഴ്സണല്‍- 1, ഫിനാന്‍സ്- 1), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍- 6 (മൈനിങ്- 1, സിവില്‍/ മെക്കാനിക്കല്‍- 2, കോണ്‍ട്രാക്ട്സ്- 1, ഫിനാന്‍സ്- 2), ചീഫ് മെഡിക്കല്‍ ഓഫീസര്‍- 1

അപേക്ഷാഫീസ്
1. എൻജിനീയറിങ്, നോൺ എൻജിനീയറിങ് വിഭാഗം - 500
2. എക്സിക്യുട്ടീവ് തസ്തിക - 1000
ഇവര്‍ക്ക് ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്.സി./എസ്.ടി./വിമുക്തഭടര്‍/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.
MECON Limited  എന്ന പേരില്‍ റാഞ്ചിയില്‍ മാറാന്‍ കഴിയുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുമായിവേണം അഭിമുഖത്തിന് ഹാജരാകാന്‍.

എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 3. 
എക്സിക്യുട്ടീവ് വിഭാഗത്തിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 20. 

തത്സമയ അഭിമുഖത്തിനുള്ള തീയതി ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെബ്സൈറ്റില്‍ തീയതി പ്രസിദ്ധീകരിക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി:  ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 


PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment