Tuesday, December 20, 2016

പട്ടികവർഗ വികസന വകുപ്പിൽ 140 മാനേജ്‌മെന്റ് ട്രെയിനി

പട്ടികവർഗ വികസന വകുപ്പിൽ 140 മാനേജ്‌മെന്റ് ട്രെയിനി 

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി പട്ടിക വർഗ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ: 140 

യോഗ്യത: SSLC (Pass). 
പ്രായം: അപേക്ഷകർ 2016 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രെസ് മാർക്കായി ലഭിക്കും.

വാർഷിക വരുമാനം 40000 രൂപയിൽ കവിയരുത്.
അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കുകയുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം Rs .10000/- ഓണറേറിയമായി ലഭിക്കും.

പട്ടിക വർഗ വികസന വകുപ്പിന്റെ അതാത് ജില്ലാ ഓഫിസുകളിൽ നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല.

അപേക്ഷാഫോമുകൾ എല്ലാ പ്രോജക്ട് ഓഫീസ് / ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ അതാത് ജില്ലാ പ്രോജക്ട് ഓഫീസ്/ ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും സമർപ്പിക്കണം.

അപേക്ഷ സ്വികരിക്കുന്ന അവസാന തീയതി : ജനുവരി 15.


*****************************************************************************
More Jobs and Recruitment's - Click here

**********************************************

*****************************************************************************
Related Links

No comments:

Post a Comment