Breaking

Saturday, July 9, 2022

NVS Navodaya Teacher Recruitment 2022: Apply for over 1600 posts- check details here

നവോദയയില്‍ അധ്യാപകർ, ലൈബ്രേറിയൻ; 1616 ഒഴിവുകൾ | ശമ്പളം: 44,900 - 1,51,100 രൂപ


NVS Navodaya Teacher Recruitment 2022: The Navodaya Vidyalaya Samiti (NVS) has invited eligible candidates to apply online for over 1600 teaching staff positions 
Apply Now!

നവോദയവിദ്യാലയ സമിതിക്ക് കീഴിൽ രാജ്യത്താകെയുള്ള വിദ്യാലയങ്ങളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് കേരളത്തിൽ 12 കേന്ദ്രങ്ങളുണ്ടാവും.

നവോദയവിദ്യാലയ സമിതിക്ക് കീഴിൽ രാജ്യത്താകെയുള്ള വിദ്യാലയങ്ങളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.1616 ഒഴിവാണുള്ളത്. അധ്യാപകർക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.

ഒഴിവുകൾ 

    * പ്രിൻസിപ്പൽ - 12
    * പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് - 397
    * ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് - 683
    * ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (തേഡ് ലാംഗ്വേജ്) - 343
    * മറ്റ് വിഭാഗങ്ങളിലെ അധ്യാപകർ - 181 

ഒഴിവുകൾ വിഷയം തിരിച്ച്
• പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (പി.ജി.ടി.): ബയോളജി-42, കെമിസ്ട്രി-55, കൊമേഴ്‌സ്-29, ഇക്കണോമിക്സ്-83, ഇംഗ്ലീഷ്-37, ജ്യോഗ്രഫി-41, ഹിന്ദി-20, ഹിസ്റ്ററി-23, മാത്സ്-26, ഫിസിക്സ്-19, കംപ്യൂട്ടര്‍ സയന്‍സ്-22.

• ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (ടി.ജി.ടി.): ഇംഗ്ലീഷ്-144, ഹിന്ദി-147, മാത്സ്-167, സയന്‍സ്-101, സോഷ്യല്‍ സ്റ്റഡീസ്-124.
    
• ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (തേഡ് ലാംഗ്വേജ്): അസമീസ്-66, ബോഡോ-9, ഗാരോ-8, ഗുജറാത്തി-40, കന്നഡ-6, ഖാസി-9, മലയാളം-11, മറാത്തി-26, മിസോ-9, നേപ്പാളി-6, ഒഡിയ-42, പഞ്ചാബി-32, തമിഴ്-2, തെലുഗു-31, ഉറുദു-44.
    
• മറ്റ് വിഭാഗങ്ങളിലെ അധ്യാപകർ: മ്യൂസിക്-33, ആര്‍ട്ട്-43, പി.ഇ.ടി. (പുരുഷന്‍)-21, പി.ഇ.ടി. (വനിത)-31, ലൈബ്രേറിയന്‍-53.

യോഗ്യതയും പ്രായവും ശമ്പളവും
• പ്രിന്‍സിപ്പൽ: 50 ശതമാനം മാർക്കോടെ നേടിയ മാസ്റ്റർ ബിരുദം, പ്രവൃത്തി പരിചയം.
• പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ എൻ.സി.ഇ. ആർ.ടി.യുടെ റീജണൽ കോളേജ് ഓഫ് എജുക്കേഷനിൽ നിന്നോ / എൻ.സി.ടി.ഇ. അംഗീകൃത സർവകലാശാലകളിൽ / സ്ഥാപനത്തിൽ നിന്നോ നേടിയ ദ്വിവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സ്. (ഈ സ്ഥാപനങ്ങളിൽ നിന്ന് നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സ് നേടിയവർക്ക് ബി.എഡ്. ആവശ്യമില്ല). അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ നേടിയ പി.ജി.യും ബി.എഡും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യവും. അംഗീകൃത സ്‌കൂളുകളിൽ പ്രവൃത്തിപരിചയവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവുമുള്ളവർക്ക് മുൻഗണന ലഭിക്കും. 
പ്രായപരിധി: 40 വയസ്സ്. ശമ്പളം: 47,600-1,51,100 രൂപ.

• ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ എൻ.സി.ഇ.ആർ.ടി.യുടെ റീജണൽ കോളേജ് ഓഫ് എജുക്കേഷനിൽ നിന്നോ / എൻ.സി.ടി.ഇ. അംഗീകൃത സർവകലാശാലകളിൽ / സ്ഥാപനത്തിൽ നിന്നോ നേടിയ നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സ്. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലേഴ്‌സ് ഓണേഴ്‌സ് / ബാച്ചിലേഴ്‌സ് ബിരുദം (അതത് വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് വെബ്‌സൈറ്റ് കാണുക). സി.ടെറ്റ്., ബി.എഡ്., ഇംഗ്ലീഷിലും ഹിന്ദിയിലും പഠിപ്പിക്കാനുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം (നാലുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് നേടിയവർക്ക് ബി.എഡ്. ആവശ്യമില്ല). റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവർത്തനപരിചയവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവുമുള്ളവർക്ക് മുൻഗണന ലഭിക്കും. 
പ്രായപരിധി- 35 വയസ്സ്. ശമ്പളം 44,900-1,42,400 രൂപ.

*മറ്റ് വിഭാഗങ്ങളിലെ അധ്യാപകർ: 

• ഫിസിക്കൽ എജുക്കേഷൻ ടീച്ചർ: ഫിസിക്കൽ എജുക്കേഷനിൽ ബിരുദം. അല്ലെങ്കിൽ ഡി.പി.ഇ.ഡി. പ്രവർത്തനപരിചയമുള്ളവർക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ നിന്ന് ഡിപ്ലോമ നേടിയവർക്ക് മുൻഗണന ലഭിക്കും.
മ്യൂസിക്, ആര്‍ട്‌സ് എന്നിവയിലെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
    
• ലൈബ്രേറിയൻ: ലൈബ്രറി സയന്‍സിൽ ബിരുദം / അല്ലെങ്കിൽ ബിരുദവും ലൈബ്രറി സയൻസ് ഡിപ്ലോമ, പ്രവർത്തനപരിചയം ഉണ്ടായിരിക്കണം. റെസിഡെൻഷ്യൽ സ്‌കൂളിൽ പ്രവർത്തനപരിചയവും കംപ്യൂട്ടർ അറിവുമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി-35 വയസ്സ്. ശമ്പളം 44,900-1,42,200 രൂപ.

വയസ്സിളവ്

ടി.ജി.ടി. പി.ജി.ടി. തസ്തികകളിലേക്ക് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് 10 വർഷംവരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്. നവോദയ വിദ്യാലയങ്ങളിലെ റെഗുലർ ജീവനക്കാർക്ക് പ്രായപരിധിയില്ല.

തിരഞ്ഞെടുപ്പ്

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ലൈബ്രേറിയൻ തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മാത്രമേ ഉണ്ടാവൂ. 15 മാർക്കിനായിരിക്കും (150 ചോദ്യങ്ങൾ) പരീക്ഷ. മൂന്നുമണിക്കൂറാണ് സമയം. ടി.ജി.ടി., പി.ജി.ടി. തസ്തികകളിലേക്ക് ജനറൽ അവെയർനെസ്, റീസണിങ്, ഐ.സി.ടി. നോളെജ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഡൊമൈൻ നോളെജ് എന്നിവയായിരിക്കും ഉണ്ടാവുക. സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.

പരീക്ഷാകേന്ദ്രങ്ങൾ 

പ്രിന്‍സിപ്പൽ തസ്തികയിലേക്ക് പരീക്ഷ ഡൽഹിയിൽ വെച്ചാവും നടക്കുക. മറ്റ് തസ്തികകളിലേക്ക് പരീക്ഷകൾ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കേരളത്തിൽ ആലപ്പുഴ, എറണാകുളം (കൊച്ചി), ഇടുക്കി, കണ്ണൂർ, കാസർകോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിങ്ങനെ 12 കേന്ദ്രങ്ങളുണ്ടാവും. ലക്ഷദ്വീപിൽ കവരത്തിയാണ് കേന്ദ്രം. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും.

അപേക്ഷാഫീസ്: പ്രിന്‍സിപ്പൽ -2000 രൂപ, പി.ജി.ടി.-1800 രൂപ, ടി.ജി.ടി., മറ്റ് അധ്യാപകർ -1500 രൂപ. 
ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ജൂലായ് 22.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment