Breaking

Tuesday, May 3, 2022

UPSC CAPF Recruitment 2022 Apply Online 253 Assistant Commandant Vacancies

കേന്ദ്ര സേനകളിൽ 253 ഒഴിവ്: അവസാന തീയതി മേയ് 10


UPSC CAPF Recruitment 2022 Apply Online 253 Assistant Commandant Vacancies - 
Apply Now!

മികച്ച അവസരം: കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമൻഡാൻഡ്സ് (ഗ്രൂപ്പ് എ) അവസരം.

കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമൻഡാൻഡ്സ് (ഗ്രൂപ്പ് എ) അവസരം. വിവിധ വിഭാഗങ്ങളിലായി 253 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷ മേയ് 10 വരെ. 

ഓഗസ്റ്റ് 7 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാൻഡ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. 

ഒഴിവ്: ബിഎസ്‌എഫ്-66, സിആർപിഎഫ്–29, സിഐഎസ്എഫ്–62, ഐടിബിപി–14, എസ്‌എസ്‌ബി-82

പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 20–25. സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടൻമാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്.

യോഗ്യത: ബിരുദം/തത്തുല്യം. ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യത, കാഴ്‌ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്, മെഡിക്കൽ സ്‌റ്റാൻഡേഡ്‌സ് ടെസ്‌റ്റ്, ഇന്റർവ്യൂ/പഴ്‌സനാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.

ഫീസ്: 200 രൂപ. എസ്‌ബിഐ ശാഖയിൽ നേരിട്ടോ ഓൺലൈനായോ അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 10
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment