Breaking

Thursday, June 17, 2021

IBPS Recruitment 2021 Notification: Apply Online for 12,811 Vacancies for Office Assistant & Officer Posts

ഐ.ബി.പി.എസ്: 12,811 ഓഫീസര്‍/ഓഫീസ് അസിസ്റ്റന്റ്: അവസാന തീയതി ജൂണ്‍ 28 


IBPS Recruitment 2021 Notification: Apply Online for 12,811 Vacancies for Office Assistant & Officer: Apply Now


ഐ.ബി.പി.എസ്: 12,811 ഓഫീസര്‍/ഓഫീസ് അസിസ്റ്റന്റ്

43 റീജണല്‍ റൂറല്‍ ബാങ്കുകളിലെ (ആര്‍.ആര്‍.ബി.) ഗ്രൂപ്പ് എ ഓഫീസര്‍ (സ്‌കെയില്‍ I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്കുള്ള പത്താമത് പൊതു എഴുത്തുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. ആകെ 12,811 ഒഴിവുകളുണ്ട്. ഇതില്‍ 6817 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 5994 ഒഴിവുകള്‍ ഓഫീസര്‍ തസ്തികയിലുമാണ്. കേരള ഗ്രാമീണ്‍ ബാങ്കില്‍ 267 ഒഴിവുണ്ട്.

യോഗ്യത: ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): ബിരുദം/ തത്തുല്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ അറിവ് അഭിലഷണീയം.

ഓഫീസര്‍ സ്‌കെയില്‍ I (അസിസ്റ്റന്റ് മാനേജര്‍): ബിരുദം/ തത്തുല്യം. പ്രാദേശികഭാഷയില്‍ അറിവുണ്ടായിരിക്കണം. കംപ്യൂട്ടര്‍പരിജ്ഞാനം വേണം. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഐ.ടി./ മാനേജ്‌മെന്റ്/ നിയമം/ ഇക്കണോമിക്‌സ്/ അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.

ഓഫീസര്‍ സ്‌കെയില്‍ II: ജനറല്‍ ബാങ്കിങ് ഓഫീസര്‍ (മാനേജര്‍): മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഐ.ടി./ മാനേജ്‌മെന്റ്/ നിയമം/ ഇക്കണോമിക്‌സ്/ അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസറായി ജോലിചെയ്ത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

ഓഫീസര്‍ സ്‌കെയില്‍ II: സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (മാനേജര്‍)

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രോണിക്‌സ്/ കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി. എന്നിവയിലുള്ള ബിരുദം/ തത്തുല്യം. കംപ്യൂട്ടര്‍ അറിവ് വേണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.

ലോ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള നിയമബിരുദം/ തത്തുല്യം. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ അഡ്വക്കേറ്റ്/ ലോഓഫീസര്‍ ആയി ജോലിനോക്കി രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം.

ട്രഷറി മാനേജര്‍: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ എം.ബി.എ.- ഫിനാന്‍സ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.

മാര്‍ക്കറ്റിങ് ഓഫീസര്‍: എം.ബി.എ.- മാര്‍ക്കറ്റിങ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.

അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഡെയറി/ അനിമല്‍ ഹസ്ബന്‍ഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍ എന്നിവയില്‍ ബിരുദം/ തത്തുല്യം. രണ്ടുവര്‍ഷപ്രവൃത്തിപരിചയം വേണം.

ഓഫീസര്‍ സ്‌കെയില്‍ III (സീനിയര്‍ മാനേജര്‍): മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഐ.ടി./ മാനേജ്‌മെന്റ്/ നിയമം/ ഇക്കണോമിക്‌സ് ആന്‍ഡ് അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദം/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്ത് അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം വേണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 28
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.

PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment