Breaking

Monday, April 13, 2020

HPCL Recruitment: Apply Online For 72 Vacancies

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ 72 ഒഴിവുകള്‍
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെയും സംയുക്തസംരംഭമായ എച്ച്.പി.സി.എല്‍. രാജസ്ഥാന്‍ റിഫൈനറി ലിമിറ്റഡില്‍ (എച്ച്.ആര്‍.ആര്‍.എല്‍.) 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 62 ഒഴിവ് എന്‍ജിനീയറിങ് വിഭാഗങ്ങളിലാണ്. ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, - ലീഗല്‍ എന്നിവയിലാണ് ശേഷിക്കുന്ന ഒഴിവുകള്‍. 
എന്‍ജിനീയറിങ് വിഭാഗം - മെക്കാനിക്കല്‍-22, ഇലക്ട്രിക്കല്‍-17, ഇന്‍സ്ട്രുമെന്റേഷന്‍-11, സിവില്‍-10, ഫയര്‍ ആന്‍ഡ് സേഫ്റ്റി-6 എന്നിങ്ങനെ യാണ് എന്‍ജിനീയറിങ് വിഭാഗത്തിലെ ഒഴിവുകള്‍. ഇ-1, ഇ-2, ഇ-3, ഇ-4 എന്നീ ഗ്രേഡുകളിലാണ് ഒഴിവുകള്‍. 
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ നാലുവര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍ എന്‍ജിനീയറിങ് ബിരുദം/ഫയര്‍ എന്‍ജിനീയറിങ്ങിലോ ഫയര്‍ ആന്‍ഡ് സേഫ്റ്റിയിലോ ഫുള്‍ ടൈം ബി.ഇ./ബി.ടെക്. (60 ശതമാനം മാര്‍ക്കോടെയായിരിക്കണം യോഗ്യത നേടിയിരിക്കേണ്ടത്. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി).
ഇ-1 ഗ്രേഡിലേക്ക് അപേക്ഷിക്കാന്‍ പ്രവര്‍ത്തനപരിചയം ആവശ്യമില്ല. ഇ-2 3 വര്‍ഷം, ഇ-3 6 വര്‍ഷം, ഇ-4 9 വര്‍ഷം എന്നിങ്ങനെയാണ് മറ്റ് ഗ്രേഡുകളിലേക്ക് അപേക്ഷിക്കാനുള്ള പരിചയം.
പ്രായം: ഇ-l- 25 വയസ്സ്, ഇ-2-29 വയസ്സ്, ഇ-3-34 വയസ്സ് , ഇ-4-38 വയസ്സ് എന്നിങ്ങനെയാണ് ഓരോ ഗ്രേഡിലേക്കും അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി.
ശമ്പളം: ഇ-1: 40,000-1,40,000 രൂപ, ഇ-2: 50,000-1,60,000 രൂപ, ഇ-3: 60,0001-80,000 രൂപ, ഇ-4: 70,000- 2,00,000 രൂപ. 

മറ്റ് ഒഴിവുകള്‍
ഫിനാന്‍സ്-2, ഹൃൂമന്‍ റിസോഴ്‌സസ്-2, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം -1, ലീഗല്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. 
എല്ലാ ഒഴിവുകളും ഇ-1 ഗ്രേഡിലാണ്. 
ഉയര്‍ന്ന പ്രായം: 28 വയസ്സ്. 
ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. 
യോഗ്യത 
ഫിനാന്‍സ്: ഐ.സി.എ.ഐയുടെ സി.എ. യോഗ്യത നേടിയിരിക്കണം.
ഹ്യൂമന്‍ റിസോഴ്‌സ്: എച്ച്.ആര്‍./ പേഴ്‌സണല്‍ മാനേജ്‌മെന്റ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സൈക്കോളജിയില്‍ ദ്വിവത്സര ഫുള്‍ടൈം പി.ജി. അല്ലെങ്കില്‍ എച്ച്.ആര്‍./പേഴ്‌സണല്‍ മാനേജ് മെന്റില്‍ സ്‌പെഷ്യലൈസേഷനോടെ നേടിയ എം.ബി.എ. 
ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്: ഇലക്ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ നാലുവര്‍ഷത്തെ ഫുള്‍ ടൈം ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ത്രിവത്സര ഫുള്‍ ടൈം എം.സി.എ./ എം.സി.എസ്. അല്ലെങ്കില്‍ ദ്വിവത്സര ഫുള്‍ ടൈം എം.ബി.എ./ എം.എസ്. (ഐ.ടി.യിലോ സിസ്റ്റംസിലോ കംപ്യൂട്ടര്‍ സയന്‍സിലോ സ്‌പെഷ്യലൈസേഷനോടെ).
ലീഗല്‍: ബിരുദത്തിനുശേഷം നേടിയ ത്രിവത്സര നിയമകോഴ്‌സ്. അല്ലെങ്കില്‍ 12-ാം ക്ലാസിനുശേഷം നേടിയ പഞ്ചവത്സര നിയമ കോഴ്‌സ്.
മാര്‍ക്ക് നിബന്ധനയുള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 
തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയുമ അഭിമുഖവും ഉണ്ടായിരിക്കും. സിലബസ് ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. ഉയര്‍ന്ന പ്രായപരിധി യില്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവുണ്ടായിരിക്കും.

ഫീസ്: 500 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷ: www.hrrl.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 24. 
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment