Breaking

Friday, March 20, 2020

Gujarat Metro Rail Recruitment 2020 Apply Online for 135 Managerial Posts

ഗുജറാത്ത് മെട്രോ റെയിലിൽ 135 ഒഴിവ്
ഗുജറാത്ത് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികയിലായി 135 ഒഴിവ്. കരാർ നിയമനമാണ്. ഏപ്രിൽ 3 ആണ് അവസാന തീയതി. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

ഒഴിവുകൾ
* ചീഫ് ജനറല്‍ മാനേജര്‍/മാനേജര്‍ (സിവില്‍)-4. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്., 20 വര്‍ഷത്തെ പരിചയം. പ്രായപരിധി: 55 വയസ്സ്.

* അഡീഷണല്‍ ജനറല്‍ മാനേജര്‍ (സിവില്‍ ഡിസൈന്‍/ട്രാക്ക്)-3. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്., 18 വര്‍ഷത്തെ പരിചയം. പ്രായപരിധി: 53 വയസ്സ്.

* ജോയിന്റ് ജനറല്‍ മാനേജര്‍ (സിവില്‍/അണ്ടര്‍ഗ്രൗണ്ട്), സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍, സിവില്‍-ക്യു.എ./ക്യു.സി., സിവില്‍-സേഫ്റ്റി, മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്)-10. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്., 10 മുതല്‍ 16 വരെ വര്‍ഷത്തെ പരിചയം. പ്രായപരിധി: വിവിധ തസ്തികകളില്‍ 45-50 വയസ്സ്.

* മാനേജര്‍ (സിവില്‍, ആര്‍ക്കിടെക്ട്, മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്)/അസിസ്റ്റന്റ് മാനേജര്‍ (സിവില്‍/അലൈന്‍മെന്റ് എക്‌സ്പേര്‍ട്ട്/ സിവില്‍, മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്)-24. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലെ എന്‍ജിനീയറിങ് ബിരുദവും പ്രവൃത്തിപരിചയവും. പ്രായപരിധി: മാനേജര്‍ തസ്തികകളില്‍ 40 വയസ്സും അസിസ്റ്റന്റ് മാനേജര്‍ക്ക് 32 വയസ്സും.

* സീനിയര്‍ എന്‍ജിനീയര്‍ (സിവില്‍)-30. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്., മൂന്നുവര്‍ഷത്തെ പരിചയം. പ്രായപരിധി: 28 വയസ്സ്.

* സര്‍വേയര്‍ (സിവില്‍)-6. യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ അംഗീകൃത ഡിപ്ലോമ, മൂന്നുവര്‍ഷത്തെ പരിചയം. പ്രായപരിധി: 28 വയസ്സ്.

* ജനറല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍, ട്രാക്ഷന്‍, സിഗ്‌നലിങ്, ടെലികോം)-8. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ബി.ഇ./ബി.ടെക്., 20 വര്‍ഷത്തെ പരിചയം. പ്രായപരിധി: 55 വയസ്സ്.

* അഡീഷണല്‍ ജനറല്‍ മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം.)4. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍ എന്നിവയില്‍ ബി.ഇ./ബി.ടെക്. ബിരുദം, 18 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 53 വയസ്സ്.

* ജോയിന്റ് ജനറല്‍ മാനേജര്‍ (എല്‍ ആന്‍ഡ് ഇ, സിഗ്‌നലിങ് ആന്‍ഡ് പി.എസ്.ഡി.)4. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ബി.ഇ./ബി.ടെക്., 16 വര്‍ഷത്തെ പരിചയം. പ്രായപരിധി: 50 വയസ്സ്.

* സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (റോളിങ് സ്റ്റോക്, ട്രാക്ഷന്‍)-4. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ ബി.ഇ./ ബി.ടെക്. ബിരുദം, 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 48 വയസ്സ്.

* ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം., ട്രാക്ഷന്‍, സിഗ്‌നലിങ്, ടെലികോം/എ.എഫ്.സി.)10. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ ബി.ടെക്., 10 വര്‍ഷത്തെ പരിചയം. പ്രായപരിധി: 45 വയസ്സ്.

* മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം., ട്രാക്ഷന്‍, സിഗ്‌നലിങ്)-8. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്., ഒമ്പതുവര്‍ഷത്തെ പരിചയം. പ്രായപരിധി: 40 വയസ്സ്.

* അസിസ്റ്റന്റ് മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം., ട്രാക്ഷന്‍, സിഗ്‌നലിങ്, എല്‍ ആന്‍ഡ് ഇ)-20. ഓരോ വിഭാഗത്തിലും നാലുവീതം ഒഴിവാണുള്ളത്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ ബി.ടെക്, അഞ്ചു വര്‍ഷത്തെ പരിചയം. പ്രായപരിധി: 32 വയസ്സ്

ഗുജറാത്ത് മെട്രോ റെയിലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ പിഡിഎഫ് ഫയലാക്കി അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 3.

വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം  കാണുക:  ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക 
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment