Breaking

Monday, November 27, 2023

പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര പോലീസ് സേനകളിൽ അവസരം, കോൺസ്റ്റബിൾ തസ്തികയിലേക്ക് 26,146 ഒഴിവുകൾ | അവസാന തീയതി: ഡിസംബര്‍ 31

പത്താം ക്ലാസ് പാസായവരാണോ? കേന്ദ്ര പോലീസ് സേനകളില്‍ കോണ്‍സ്റ്റബിള്‍ ആകാം | ശമ്പളം 21700 - 69100


കേന്ദ്ര പോലീസ് സേനകളിലെ 26,146 കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാവുന്നതാണ്. ആഭ്യന്തരമന്ത്രാലയം സ്റ്റാഫ് സെലക്ഷൻ മുഖേനയാണ് കേന്ദ്ര പോലീസ് സേനയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ് പാസായവർക്ക് സേനയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ssc.nic.in എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം. 
Constable (GD) in Central Armed Police Forces (CAPFs), SSF, and Rifleman (GD) in Assam Rifles Examination, 2024.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

ആദ്യഘട്ടം കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. രണ്ട് മാര്‍ക്ക് വീതമുള്ള 80 ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂറായിരിക്കും പരീക്ഷാസമയം. നെഗറ്റീവ് മാര്‍ക്കുണ്ട്. ഒരു ഉത്തരം തെറ്റിയാല്‍ 0.25മാര്‍ക്ക് കുറയ്ക്കും. 

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ്‌ ഓണ്‍ലൈന്‍ പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൂടാതെ മലയാളം അടക്കം 13 പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാം. കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

ഒഴിവുകള്‍ - 26,146 (BSF-6174, CISF- 11025, CRPF- 3337, SSB- 635 ,ITBP- 3189, AR- 1490, SSF- 296 ) നിലവിലുള്ളതിനേക്കാള്‍ ഒഴിവുകള്‍ വര്‍ധിച്ചേക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

പേ സ്‌കെയില്‍ - 21700- 69,100 (Pay level-3)

പ്രായം - 18-23 (2.1.2001 നും 1.1.2006 നും ഇടയില്‍ ജനിച്ചവര്‍) സംവരണവിഭാഗത്തിന് ഇളവുണ്ട്.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് BHIM UPI, Visa, Mastercard, Maestro, RuPay Credit or Debit cards എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി അടയ്ക്കാം. എസ്.ബി.ഐ. ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ. ബ്രാഞ്ചുകളില്‍ പണമായും സ്വീകരിക്കും. ജനുവരി ഒന്ന് വരെ ഫീസടയ്‌ക്കാം. ജനുവരി നാല് മുതൽ ആറ് വരെയാണ് അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിനുള്ള അവസരം.

ഒഴിവുകള്‍ അതത് സംസ്ഥാനം/കേന്ദ്രഭരണ പ്രദേശങ്ങളില്‍ മാത്രം പരിഗണിക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ Domicile Certificate / Permanant Residential Certificate ഹാജരാക്കേണ്ടതാണ്. 

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31


PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment