Breaking

Tuesday, May 30, 2023

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് എന്‍.ഡി.എ.& നേവല്‍ അക്കാദമി പ്രവേശനം: വനിതകള്‍ക്കും അവസരം | 395 ഒഴിവ് യു.പി.എസ്.സി. വിജ്ഞാപനം

ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു: 395 ഒഴിവുകൾ | അവസാന തീയതി: ജൂൺ 6


യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ആകെ 395 ഒഴിവാണുള്ളത്. Union Public Service Commission (UPSC). NATIONAL DEFENCE ACADEMY & NAVAL ACADEMY EXAMINATION (II), 2023

യോഗ്യത: ഏതെങ്കിലും സ്ട്രീമില്‍ പന്ത്രണ്ടാംക്ലാസ് വിജയിച്ചവര്‍ക്ക് എന്‍.ഡി.എയുടെ ആര്‍മി വിങിലേക്ക് അപേക്ഷിക്കാം. മറ്റുള്ളവയിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെട്ട ഗ്രൂപ്പില്‍ പന്ത്രണ്ടാംക്ലാസ് ജയിച്ചിരിക്കണം. അവസാന വര്‍ഷക്കാര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതകളുണ്ടായിരിക്കണം.

പ്രായപരിധി: അപേക്ഷകര്‍ 2005 ജനുവരി 2-നും 2008 ജനുവരി 1-നും മധ്യേ ജനിച്ചവരായിരിക്കണം. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സാറ്റാഫ് സെലക്ഷന്‍ ബോര്‍ഡിന്റെ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടായിരിക്കും. 
പരീക്ഷാ രീതി: 900 മാര്‍ക്കിനുള്ള ഒബ്‌ജെക്ടിവ് ടൈപ്പ് എഴുത്തുപരീക്ഷയ്ക്ക് 5 മണിക്കൂറാണ് ദൈര്‍ഘ്യം. മാത്തമാറ്റിക്‌സ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നീ വിഭാഗങ്ങളില്‍നിന്നായി യഥാക്രമം 300, 600 വീതം മാര്‍ക്കിനുള്ള ചോദ്യമുണ്ടാകും. ഓരോ വിഭാഗത്തിനും രണ്ടര മണിക്കൂര്‍ വീതമാണ് സമയം.

അപേക്ഷ: www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ യു.പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ (ഒ.ടി.ആര്‍) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. 

ഒ.ടി.ആര്‍. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തശേഷം 'Latest Notification' ലിങ്ക് വഴി അപേക്ഷിക്കാം. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ഇതിനുള്ള അവസരം ജൂണ്‍ 7 മുതല്‍ 13 വരെ ലഭിക്കും. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, സൈനികോദ്യോഗസ്ഥരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് ഫീസില്ല. 

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 6.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക. 


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment