നാവികസേനയില്‍ അഗ്‌നിവീര്‍ അപേക്ഷ ക്ഷണിച്ചു: 1365 ഒഴിവുകൾ | അവസാന തീയതി: ജൂൺ 15
The official notification for the recruitment of Agnaveers for a total of 1365 positions for the 02/2023 batch has been made public by the Indian Navy. The application start date is 29 May 2023 and the end date is 15 June 2023.
നാവികസേന 2023 നവംബര്‍ (02/2023) ബാച്ചിലേക്കുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 1465 ഒഴിവാണുള്ളത്. ഇതില്‍ 100 ഒഴിവുകള്‍ മെട്രിക് റിക്രൂട്ട്സ് (AGNIVEER (MR) വിഭാഗത്തിലും 1365 ഒഴിവ് സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സിലും (AGNIVEER (SSR) ആണ്. രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. രണ്ടുവിഭാഗത്തിലുമായി 293 ഒഴിവുകള്‍ വനിതകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. അവിവാഹിതര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നാല് വര്‍ഷത്തേക്കായിരിക്കും നിയമനം. സേവനമികവ് പരിഗണിച്ച് 25 ശതമാനം പേര്‍ക്ക് പിന്നീട് സ്ഥിരനിയമനം നല്‍കും.
യോഗ്യത: മെട്രിക് റിക്രൂട്ട്സിന് (MR) പത്താംക്ലാസ് വിജയമാണ് യോഗ്യത. എസ്.എസ്.ആര്‍. (SSR) വിഭാഗത്തില്‍ അപേക്ഷിക്കാന്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയും കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നും വിഷയമായി പഠിച്ച പ്ലസ്ടു ജയിച്ചിരിക്കണം. പുരുഷന്മാര്‍ക്ക് കുറഞ്ഞത് 157 സെന്റീമീറ്ററും വനിതകള്‍ക്ക് 152 സെന്റീമീറ്ററും ഉയരമുണ്ടായിരിക്കണം. മികച്ച ശാരീരിക ക്ഷമത, കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണം.
പ്രായപരിധി: 17 1/2 21. അപേക്ഷകര്‍ 2002 നവംബര്‍ 1-നും 2006 ഏപ്രില്‍ 30-നും മധ്യേ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം.
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒഡിഷയിലെ ഐ.എന്‍.എസ്. ചില്‍ക്കയിലായിരിക്കും പരിശീലനം.
പരീക്ഷ: എം.ആര്‍. വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 50 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് 30 മിനിറ്റ് ആയിരിക്കും സമയം. എസ്.എസ്.ആര്‍. വിഭാഗത്തിലേക്ക് 100 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് ഒരുമണിക്കൂര്‍ ആയിരിക്കും സമയം. തെറ്റുത്തരത്തിന് 0.25 നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കും. യോഗ്യതയ്ക്ക് അനുസൃതമായ സിലബസ് ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. 1.6 കി.മി. ഓട്ടം, പുഷ്-അപ്, സിറ്റ്-അപ്, സ്‌ക്വാട്ട് എന്നിവയുള്‍പ്പെടുന്നതായിരിക്കും ശാരീരിക ക്ഷമതാപരീക്ഷ. വനിതകള്‍ക്ക് പുഷ്-അപും പുരുഷന്മാര്‍ക്ക് സിറ്റ്-അപും ഉണ്ടായിരിക്കില്ല.
ശമ്പളം: അഗ്‌നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം 30,000 രൂപയും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസ വേതനം. ഇതില്‍നിന്ന് 30 ശതമാനം അഗ്‌നിവീര്‍ കോര്‍പസ് ഫണ്ടിലേക്ക് വകയിരുത്തും. നാല് വര്‍ഷ സേവനത്തിനുശേഷം സേനയില്‍നിന്ന് പിരിയുന്നവര്‍ക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി നല്‍കും.
അപേക്ഷ: https://agniveernavy.cdac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോട്ടോയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയ്‌ക്കൊപ്പം അപ് ലോഡ് ചെയ്യണം.
അപേക്ഷാഫീസ്: 550 രൂപയാണ് അപേക്ഷാഫീസ്. ഫീസ് ഇന്റര്‍നെറ്റ് ബാങ്കിങ്/ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ യു.പി.ഐ. വഴി ഓണ്‍ലൈനായി അടയ്ക്കണം. എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പിന്നീട് ലഭ്യമാകും. വിശദമായ സിലബസും മാതൃകാ ചോദ്യങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
No comments:
Post a Comment