Breaking

Saturday, March 20, 2021

Kerala Postal Circle Recruitment 2021 | Kerala Post GDS Cycle-III (1421 Posts) Apply Online

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ; 1,421 ഒഴിവുകള്‍


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്; 1,421 ഒഴിവുകള്‍; അവസാന തീയതി: ഏപ്രില്‍ 7.


കേരളത്തിലെ തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് വിഭാഗങ്ങളിലായി 1,421 ഒഴിവ്. ഏപ്രിൽ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

അംഗീകൃത പത്താം ക്ലാസ് ജയമാണ് യോഗ്യത. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കംപൽസറി/ഇലക്ടീവ് വിഷയമായി). അംഗീകൃത കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 60 ദിവസത്തെ ബേസിക് കംപ്യൂട്ടർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ്. പത്താം ക്ലാസ്/പ്ലസ് ടു/ഉന്നതവിദ്യാഭ്യാസ തലത്തിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. സൈക്കിൾ ചവിട്ടാൻ അറിയണം.

മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉയര്‍ന്ന യോഗ്യതയ്ക്ക് വെയിറ്റേജ് ലഭിക്കില്ല. പത്താംക്ലാസിലെ മാര്‍ക്കുമാത്രമാണ് പരിഗണിക്കുക. മെറിറ്റ് ലിസ്റ്റില്‍ ഒരേ യോഗ്യതവന്നാല്‍ ജനനത്തീയതി (ഉയര്‍ന്ന പ്രായം മെറിറ്റായി ലഭിക്കും), എസ്.ടി. ട്രാന്‍സ് വുമണ്‍, എസ്.ടി. വനിത, എസ്.സി. ട്രാന്‍സ് വുമണ്‍, എസ്.സി. വനിത, ഒ.ബി.സി. ട്രാന്‍സ് വുമണ്‍, ഒ.ബി.സി. വനിത, ഇ.ഡബ്ല്യു.എസ്. ട്രാന്‍സ് വുമണ്‍, ഇ.ഡബ്ല്യു.എസ്. വനിത, ജനറല്‍ ട്രാന്‍സ് വുമണ്‍, ജനറല്‍ വനിത, എസ്.ടി. ട്രാന്‍സ് മെയില്‍, എസ്.ടി. പുരുഷന്മാര്‍, എസ്.സി. ട്രാന്‍സ് മെയില്‍, എസ്.സി. പുരുഷന്മാര്‍, ഒ.ബി.സി. ട്രാന്‍സ് മെയില്‍, ഒ.ബി.സി. പുരുഷന്മാര്‍, ഇ.ഡബ്ല്യു.എസ്. ട്രാന്‍സ് മെയില്‍, ഇ.ഡബ്ല്യു.എസ്. പുരുഷന്മാര്‍, ജനറല്‍ ട്രാന്‍സ് മെയില്‍, ജനറല്‍ മെയില്‍ എന്നീ ക്രമത്തില്‍ മെറിറ്റ് തീരുമാനിക്കും.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം നല്‍കണം. സ്ഥലത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍. ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സൈക്കിള്‍ അല്ലെങ്കില്‍ സ്‌കൂട്ടര്‍/മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനറിയണം.
പ്രായം (08.03.2021 ന്): 18–40. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.

ശമ്പളം:
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍: നാലുമണിക്കൂര്‍-12,000 രൂപ. അഞ്ചുമണിക്കൂര്‍-14,500 രൂപ.
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ഡാക് സേവക്: നാലുമണിക്കൂര്‍ -10,000 രൂപ. അഞ്ചു മണിക്കൂര്‍-12,000 രൂപ.

പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്,.

ഫീസ്: 100 രൂപ.വനിതകൾ/ട്രാൻസ്‌വുമൻ/പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു ഫീസില്ല. റജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഹെഡ് പോസ്റ്റ് ഓഫിസ്/ഐഡന്റിഫൈഡ് പോസ്റ്റ് ഓഫീസുകൾ മുഖേന ഫീസടയ്ക്കാം. ഓൺലൈനായും ഫീസടയ്ക്കാം. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകളുടെ വിവരങ്ങൾ https://appost.in എന്ന സൈറ്റിൽ.

https://indiapost.gov.in, https://appost.in എന്നീ വെബ്സൈറ്റുകൾ വഴി റജിസ്ട്രേഷൻ നടത്തണം. റജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം. ആവശ്യമായ രേഖകളും മറ്റും അപ്‍‌ലോഡ് ചെയ്യണം. ലിങ്കുകൾ ചുവടെ നൽകിയിരിക്കുന്നു. 
അവസാന തീയതി: ഏപ്രില്‍ 7

PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment