Breaking

Saturday, January 18, 2020

400 Apprentice Vacancies in Punjab Railway Coach Factory: Apply Now

പഞ്ചാബിലെ റെയില്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസാകാം; 400 ഒഴിവുകള്‍; ഫെബ്രുവരി 6 വരെ അപേക്ഷിക്കാം
പഞ്ചാബിലെ കപൂര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ കോച്ച് ഫാക്ടറിയില്‍ 400 അപ്രന്റിസ് ഒഴിവ്. ഫിറ്റര്‍, വെല്‍ഡര്‍ തസ്തികയില്‍ 200 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകളുള്ള ട്രേഡുകള്‍:-
• ഫിറ്റര്‍, 
• വെല്‍ഡര്‍ 
• മെക്കാനിസ്റ്റ്
• പെയിന്റര്‍ 
• കാര്‍പെന്റര്‍ 
• മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍) 
• ഇലക്ട്രീഷ്യന്‍ 
• ഇലക്ട്രോണിക്ക് മെക്കാനിക്ക് 
• എ.സി. ആന്‍ഡ് റെഫ്രിജറേഷന്‍ മെക്കാനിക്ക്

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. അനുബന്ധ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.

പ്രായപരിധി: 08.01.2020ല്‍ 15 വയസ്സിനും 24 വയസ്സിനുമിടയില്‍. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസ്സിളവ്.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി www.rcf.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയില്‍ യോഗ്യതയുടെയും പ്രായത്തിന്റെയും വിവരങ്ങള്‍ നല്‍കിയിരിക്കണം. അപേക്ഷയോടൊപ്പം നല്‍കുന്ന മെയിലിലും മൊബൈല്‍ നമ്പറിലുമായിരിക്കും ഭാവിവിവരങ്ങള്‍ അറിയിക്കുക.

അപേക്ഷയോടൊപ്പം വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന നിശ്ചിത ഫോര്‍മാറ്റില്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.

അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. വനിതകള്‍, എസ്.സി.,എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ അപേക്ഷാഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 6.
വിശദ വിവരങ്ങൾ (pdf) - ഇവിടെ ക്ലിക്കുക 
ഓൺലൈനിൽ അപേക്ഷിക്കാൻ - ഇവിടെ ക്ലിക്കുക 
ഔദ്യോഗിക വെബ്‌സൈറ്റ് - ഇവിടെ ക്ലിക്കുക 
PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment